കുവൈറ്റ്: കുവൈറ്റില്‍ പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി. കുമരനല്ലൂര്‍ സ്വദേശി സൈതലവി (നാഫി 44) ആണ് മരിച്ചത്. കുമരനല്ലൂര്‍ പാടത്ത് ചീനിക്കപ്പറമ്പില്‍ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. നാട്ടില്‍ വെച്ചായിരുന്നു അന്ത്യം.
കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
കുവൈത്ത് തൃത്താല മണ്ഡലം കെഎംസിസിയുടെ വൈസ് പ്രസിഡണ്ടും കുമരനെല്ലൂര്‍ ഗ്ലോബല്‍ കെഎംസിസി സെക്രട്ടറിയുമായിരുന്നു. ഭാര്യ: മുബഷിറ
മക്കള്‍ രിഹാന്‍(14) ഫാത്തിമ (10),രിഫാന്‍ (6)
കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് അറക്കല്‍ ഖബര്‍സ്ഥാനില്‍.