വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; 33 പേർ ചികിത്സ തേടി
കൊച്ചി: സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളിൽ നിന്ന്നിന്ന് വിനോദയാത്ര പോയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃത ഹയർസെക്കൻഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്. ഇതിൽ ഒരു കുട്ടി ആശുപത്രിയിൽ തുടരുകയാണ്.
രണ്ടു സ്കൂളുകളിലെയും വിനോദയാത്ര സംഘം തൃശൂർ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. വ്യാഴാഴ്ചയാണ് കുട്ടികള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
കൈയില്‍ ഇരുമ്പുകമ്പി, തിരുട്ട് ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികള്‍, കരുതിയിരിക്കണം ഈ കുറുവ സംഘത്തെ