കല്‍പ്പറ്റ: വയനാട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഇരുപതോളം കുട്ടികള്‍ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡബ്ല്യൂ.എം.ഒ. മുട്ടില്‍ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സ്്കൂളില്‍നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം.