മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

ഡബ്ലിന്‍: മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു. നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന മലയാളി സീമ മാത്യു (45) ആണ് മരിച്ചത്. കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്നു. 

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതയായി
ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി അയര്‍ലൻഡിലാണ് സീമയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ്: തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്‌സണ്‍ ജോസ് . മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം. തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യു, മേരി ദമ്പതികളുടെ മകളാണ്‌.  

Read Also –  എക്സിറ്റ് അടിക്കാൻ പോയപ്പോൾ 5 വർഷം മുമ്പുള്ള കേസ് തടസ്സമായി; ശരീരം തളർന്ന മലയാളിക്ക് തുണയായി കേളി പ്രവര്‍ത്തകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin