ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. നെതന്യാഹുവിന്റെ സിസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ച രണ്ട് ഫ്‌ളാഷ് ബോംബുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് നെതന്യാഹു കുടുംബത്തില്‍ ആരും തന്നെ ഇല്ലായിരുന്നുവെന്ന് ഇസ്രായേല്‍ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ കെഎഎന്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. ഗുരുതരമായ സംഭവം എന്നാണ് ഹെര്‍സോഗ് ആക്രമണത്തെ വിശേഷിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്സും ആക്രമണത്തെ അപലപിച്ചു. എല്ലാ പരിധികളും ലംഘിക്കുന്ന ആക്രമണം എന്നാണ് കാട്സ് ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്, പോലീസ് കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ഒരുമാസം മുമ്പും നെതന്യാഹുവിന്റെ സിസറിയയിലുള്ള വസതിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ വധിച്ചതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം നടത്തിയത്. ലെബനനില്‍നിന്ന് വന്ന മൂന്ന് ഡ്രോണുകളില്‍ ഒന്ന് അവധിക്കാലവസതിയില്‍ പതിക്കുകയായിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed