തിരുവനന്തപുരം: ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍. ലക്ഷ്മണ കുമാറാ(50)ണ് മരിച്ചത്.
വാഴമുട്ടത്തുള്ള സ്വകാര്യ ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബൗള്‍ ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടാകുകയായിരുന്നു. ശാരിരീകാസ്വാസ്ഥ്യത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.