ഡല്‍ഹി: മെക്‌സിക്കോയില്‍ നടന്ന 2024ലെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ വിജയകിരീടം ചൂടി ഡെന്മാര്‍ക്ക് സുന്ദരി വിക്ടോറിയ കെയര്‍ തെയില്‍വിഗ്.
മുന്‍ മിസ് യൂണിവേഴ്‌സായ നിക്കരാഗ്വയിലെ ഷെയ്ന്നിസ് പലാസിയോസ് വിക്ടോറിയയെ കിരീടമണിയിച്ചു. മത്സരത്തിലെ മികച്ച അഞ്ച് മത്സരാര്‍ത്ഥികളില്‍ നിന്നാണ് വിക്ടോറിയ കിരീടം സ്വന്തമാക്കിയത്. വെനസ്വേല, മെക്സിക്കോ, നൈജീരിയ, തായ്ലന്‍ഡ് എന്നിവരെ റണ്ണേഴ്സ് അപ്പായി പ്രഖ്യാപിച്ചു.
ഗൗണ്‍ റൗണ്ട് അവസാനിച്ചപ്പോള്‍ ഡെന്മാര്‍ക്കിന്റെ വിക്ടോറിയ, മെക്സിക്കോയുടെ മരിയ ഫെര്‍ണാണ്ട ബെല്‍ട്രാന്‍, നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന, തായ്ലന്‍ഡിന്റെ സുചത ചുവാങ്സ്രി, വെനസ്വേലയുടെ ഇലിയാന മാര്‍ക്വേസ് എന്നിവരാണ് വിജയ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത്
മത്സരാര്‍ത്ഥികള്‍ ചോദ്യോത്തര റൗണ്ടില്‍ പങ്കെടുക്കുകയും ഏറ്റവും ഒടുവില്‍ മിസ് യൂണിവേഴ്‌സ് 2024 വിജയിയെയും ഫാസ്റ്റ് റണ്ണര്‍-അപ്പ്, സെക്കന്റ് റണ്ണര്‍-അപ്പ്,  തേര്‍ഡ്  റണ്ണര്‍-അപ്പ്, നാലാം റണ്ണര്‍-അപ്പ് എന്നിവരെയും തീരുമാനിച്ചു.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വിക്ടോറിയ കെയര്‍ തെയില്‍വിഗിനെ വിജയിയായും ഒന്നാം റണ്ണര്‍ അപ്പായി നൈജീരിയയില്‍ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന, രണ്ടാം റണ്ണര്‍-അപ്പായി മെക്സിക്കോയില്‍ നിന്നുള്ള മരിയ ഫെര്‍ണാണ്ട ബെല്‍ട്രാന്‍, മൂന്നാം റണ്ണര്‍ അപ്പായി തായ്ലന്‍ഡില്‍ നിന്നുള്ള സുചത ചുവാങ്സ്രിയും നാലാം റണ്ണര്‍ അപ്പായി ഇലിയാന മാര്‍ക്വേസിയെയും തിരഞ്ഞെടുത്തു.

¡Felicidades a #VictoriaKjærTheilvig , la nueva #MissUniverso 2024! Su elocuencia, belleza y gracia la llevaron a la corona, destacándose con la mejor respuesta de la noche. #MissNigeria fue la primera finalista. #MissUniverse2024 #missdenmark #missdinamarca 👑 pic.twitter.com/CJ9D5pWwk0
— Daniel Shoer Roth (@DanielShoerRoth) November 17, 2024

 
 

By admin

Leave a Reply

Your email address will not be published. Required fields are marked *