അബുദാബി: പതിനാലാമത് എഡിഷൻ കലാലയം പ്രവാസി സാഹിത്യോത്സവ് നവംബർ 24 ന് അബുദാബിയിൽ നടക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി സഹിത്യോത്സവ് പ്രചരണ ബോട്ട് യാത്ര നടത്തി.
അബുദാബി അൽ ബത്തീൻ ബോട്ട് ജെട്ടിയിൽ നിന്നും രണ്ട് ബോട്ടുകളിലായി ആരംഭിച്ച ബോട്ട് യാത്ര അൽ ബത്തീൻ അൽ മറീന ഹുദൈരിയാത്ത് അൽ ബത്തീൻ ബോട്ട് ജെട്ടിയിൽ അവസാനിച്ചു. ബോട്ടു യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം സ്വാഗത സംഘം ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര നിർവ്വഹിച്ചു.
സഹിത്യോത്സവിന് അഭിവാദ്യം അർപ്പിച്ച് ഐസിഎഫ് ആർ എസ് സി നേതാക്കളും പ്രവർത്തകരും മുദ്രാവാക്യ വിളികളും വിപ്ലവ ഗാനങ്ങളും കൊണ്ട് ബോട്ട് യാത്രയെ വരവേറ്റു. പ്രവാസ ലോകത്തെ ഇത്തരം വേറിട്ട സാഹിത്യോത്സവ് പ്രചരണ രീതി ആവേശവും നവ്യാനുഭവവും പകർന്നു.
സ്വാഗത സംഘം കൺവീനർ ഹംസ അഹ്സനി വയനാട് അഭിവാദ്യം ചെയ്തു ഫിനാനൻസ് കൺവീനർ സമദ് സഖാഫി മുണ്ടക്കാട്ഫുഡ് കോഡിനേറ്റർ ലത്തീഫ് ഹാജി മാട്ടൂൽ സലാം ഇർഫാനി , പബ്ലിസിറ്റി ചെയർമാൻ ഫഹദ് സഖാഫി ചെട്ടിപ്പടി , സവാദ് കൂത്തുപറമ്പ് ,നബീൽ വളപട്ടണം നാഷനൽ എക്സിക്യൂട്ടീവ് സോൺ കൺവീനർ ഇർഫാൻ , അൻവർ സഖാഫി മഹ്ബൂബ് അലി , റഫീഖ് പാനൂർ സംബന്ധിച്ചു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *