പയ്യോളി: കീഴൂര്‍ തച്ചന്‍കുന്ന് സ്വദേശിയായ 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. പീടികക്കണ്ടി അന്‍വറിന്റെ മകന്‍ മുഹമ്മദ് യാസീന്‍ അന്‍വറിനെയാണ് കാണാതായത്
ഇന്നലെ ഉച്ചയ്ക്ക് 12.05ന് ബന്ധുവിനൊപ്പം തച്ചന്‍കുന്ന് പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയതായിരുന്നു. പിന്നീട് പള്ളിയില്‍ നിന്ന് പുറത്തേക്ക് പോയി. 12.35ന് ഒരാളുടെ കൂടെ വണ്ടിയില്‍ പള്ളിയിലേക്ക് വീണ്ടും വന്നത് കണ്ടവരുണ്ട്.
കാണാതാകുമ്പോള്‍ ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും കറുത്ത ജീന്‍സുമാണ് ധരിച്ചിട്ടുള്ളത്. വട്ട മുഖവും വെളുത്ത് തടിച്ച ശരീരവുമാണ്. 158 സെന്റി മീറ്റര്‍ ഉയരമുണ്ട്. സംഭവത്തില്‍ പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണം: 9656450955.