കോട്ടയം: താഴത്തങ്ങാടിയില്‍ നടന്ന ആദ്യ സി.ബി.എല്‍. മത്സരം അലങ്കോലപ്പെട്ടു. പോലീസും ബോട്ട് ക്ലബുകളും തമ്മില്‍ സംഘര്‍ഷം.തുടക്കം ഗംഭീരമായിരുന്നന്നെങ്കിലും ആവേശം കെടുത്തിയ മഴയും ബോട്ട് ക്ലബുകളുടെ പ്രതിഷേധവും കാരണം താഴത്തങ്ങാടിയില്‍ നടന്ന ആദ്യ സി.ബി.എല്‍ മത്സരം ഉപേക്ഷിച്ചു. തുഴച്ചില്‍ക്കാരും കാണികളും പ്രതിഷേധിച്ചു മടങ്ങി.
താഴത്തങ്ങാടിയില്‍ മത്സര വള്ളം കളിക്കിടെ ചുണ്ടര്‍ വള്ളം മീനച്ചിലാറില്‍ ട്രാക്കിനു കുറുകെയിട്ടു കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പ്രതിഷേധം നടത്തിയത്. ആദ്യ ഹീറ്റില്‍ മത്സരിച്ച കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഹീറ്റ്സില്‍ ഒന്നാമത് എത്തിയിട്ടും ഫൈനലില്‍ എത്തിയില്ല. ഇതോടെ കനത്ത മഴയിലും കാറ്റിലുമാണു വള്ളം തുഴഞ്ഞതെന്ന് ആരോപിച്ചു നടുഭാഗം ചുണ്ടന്‍ തുഴച്ചില്‍കാര്‍ പ്രതിഷേധിച്ചു.
തങ്ങള്‍ക്ക് ഒരുതവണകൂടി ഹീറ്റ്സ് മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടാണു നടുഭാഗം ചുണ്ടന്റെ തുഴച്ചില്‍ക്കാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറോളം നടുഭാഗം ചുണ്ടന്‍ ട്രാക്കിനു കുറുകെയിട്ട് ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ പ്രതിഷേധം കൈയ്യാം കളിയിലേക്കു നീങ്ങി. പോലീസും തുഴച്ചില്‍കാരും തമ്മില്‍ ഉണ്ടും തള്ളും ഉണ്ടായി. പിന്നാലെ കൂടുതല്‍ പോലീസുകാര്‍ എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.