ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പരിയാരം സ്വദേശി രഹനാസ് (40) ആണ് മരിച്ചത്. ഭക്ഷണ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു.
വുകൈറിലേക്കുള്ള വഴിയിൽ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീടുവെക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയത് ഈയിടെയാണ്.
ഷരീഫയാണ് ഭാര്യ. മിൻഹ ഫാത്വിമ, സൈനുൽ ഹാഫിസ്, സകീഫ് അയ്‌മൻ എന്നിവർ മക്കളാണ്.