കുവൈറ്റ്: കെ.എം.ആർ.എം പ്രവർത്തനങ്ങൾക്കായി തയാറാക്കിയ പുതിയ ഓഫീസിന്റ്റെ ഔദ്യോഗിക ഉൽഘാടനം മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ധ്യ ബസ്സേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവ, കെ.എം.ആർ.എം ആല്മീയ പിതാവ് റെവ. ഡോ തോമസ് കാഞ്ഞിരമുകളിലെന്റെയും, സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ റെവ. ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ.ഐ.സി, റെവ. ഫാ. സേവേറിയോസ് തോമസ് എന്നിവരുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു.
തദവസരത്തിൽ സന്നിഹിതരായിയിരുന്ന സഹോദര സഭകൾ ആയ ഓർത്തഡോക്സ്,ജേക്കബായ, മാർത്തോമാ വൈദീകരുടെ സാന്നിധ്യം ഒരു സമ്മേളനത്തിന്റെ തെളിവായി മാറി എന്ന് അഭിവന്ദ്യ കത്തോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
കെ.എം.ആർ.എം സെൻട്രൽ മാനേജിങ് കമ്മിറ്റി, സെൻട്രൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ നിറ സാന്നിധ്യത്തിൽ നടന്ന ഉൽഘാടന ചടങ്ങിൽ കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിനു കെ ജോൺ സ്വാഗതവും ട്രെസ്‌റെർ റാണ വർഗീസ് നന്ദിയും പറഞ്ഞു.