കായംകുളം ബാർ അസോസിയേഷൻ്റ നേതൃത്വത്തിൽ സംഘടിപ്പിച്ച ലീഗൽ ഓറിയെന്റെഷൻ ക്യാമ്പ് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ & സെക്ഷൻ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ വി. ബോബൻ അദ്ധ്യക്ഷത വഹിച്ചു.
കായംകുളം മുൻസിഫ് എ. അനീസ, കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി, ബാർ കൗൺസിൽ ട്രഷറർ അഡ്വ. പി. സന്തോഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
ബാർ അസോസിയേഷൻസെക്രട്ടറി എച്ച്. സുനി സ്വാഗതവും ട്രഷറർ ഉണ്ണി ജെ വാര്യത്ത് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിനു ശേഷം അഡ്വ. പി. സന്തോഷ് കുമാർ നയിച്ച ഭാരതീയ ന്യായസംഹിതയും ഇന്ത്യൻ ശിക്ഷാ നിയമവും താരതമ്യ പഠനം എന്ന വിഷയത്തേകുറിച്ചുള്ള ക്ലാസ്സ് നടന്നു. ഓ ഹാരീസ് മോഡറേറ്റർ ആയിരുന്നു.