അധ്യാപകര്‍ക്കും ഗോള്‍ഡന്‍ വിസ; പ്രഖ്യാപനവുമായി യുഎഇയിലെ ഈ എമിറേറ്റ്

റാസല്‍ഖൈമ: സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് റാസല്‍ഖൈമ. സ്പോണ്‍സറുടെ ആവശ്യം ഇല്ലാതെ ദീര്‍ഘകാല റെസിഡന്‍സി ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് അറിയിച്ചു. 

വിദ്യാലയങ്ങളില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്താനും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപനം. 

Read Also –  സൗജന്യ വിസയും താമസസൗകര്യവും വിമാന ടിക്കറ്റും, ഒമാനിൽ മികച്ച തൊഴിലവസരം; ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റർവ്യൂ

രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​രടങ്ങുന്ന നേതൃ നിരയ്ക്കും രണ്ട് സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ക്കും. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് റാ​ക് ഡി.ഒ.​കെ ബോ​ര്‍ഡ് അം​ഗം ഡോ. ​അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ ന​ഖ്ബി പ​റ​ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin