തൃശൂര്‍: വരവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. എരുമപ്പെട്ടി മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകന്‍ അനന്തനെ(16)യാണ് കാണാതായത്.
ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ വൈകുന്നേരം തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന് അറിയുകയായിരുന്നു. തുടര്‍ന്ന് എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.