ആലപ്പുഴ: പ്രമേഹ ചികിസാരംഗത്തു ആധുനിക വൈദ്യശാസ്ത്രത്തിൽ മികച്ച ചികിത്സസങ്കേതങ്ങൾ നിലവിലുള്ളപ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറവിൽ വ്യാജ ചികിത്സകർ വ്യാപകമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ.എ ശ്രീവിലാസൻ പറഞ്ഞു.
അർബുദം പോലെ മനുഷ്യനെ കാർന്നു തിന്നുന്ന രോഗമാണ് പ്രമേഹം. എന്നാൽ കൃത്യമായ ചികിത്സയിലൂടെയും ജീവിത ശൈലി നിയന്ത്രണത്തിലൂടെയും പ്രമേഹാരോഗം നിയന്ത്രിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഐഎംഎയുടെയും, ലയൻസ് ക്ലബ്ബിന്റെയും, ഹെൽത്ത്‌ ഫോർ ഓൾ ഫൌണ്ടേഷന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക പ്രമേഹ രോഗ ദിനത്തിന്റെ സംസ്ഥാനതല ഉൽഘാടനം ആലപ്പുഴ ഐഎംഎ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ എം എ, ആലപ്പുഴ പ്രസിഡന്റ്‌ ഡോ അരുൺ എൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോ, സി.മി.ഷാജി, ഡോ. തോമസ് മാത്യു, ഡോ പി.എസ്. ഷാജഹാൻ, ഡോ. സ്റ്റെഫിനി സെബാസ്റ്റ്യൻ, ഡോ. ഷാലിമാകൈരളി, ഡോ അരുന്ധതി ഗുരു ദയാൽ, ഡോ. വിഷ്ണു വി. നായർ, ഡയറ്റീഷൻ എസ്. ലക്ഷ്മി, ഡോ ഗോപു ആർ. ബാബു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് വിപുലമായ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ആർ.മദന മോഹൻ നായർ, സംസ്ഥാന സെക്രട്ടറിഡോ, എ.പി.മുഹമ്മദ്, ഡോ. മനീഷ് നായർ, ഡോ ഉമ്മൻ വർഗീസ്, ഡോ. കെ എസ് മനോജ്‌, ലയൻസ് ക്ലബ് സോണൽ കോർഡിനേറ്റർ പി ജെ എബ്രഹാം, ഡോ. കെ.എസ്. മോഹൻ, ചന്ദ്രദാസ് കേശവപിള്ള, ഡോ. കെ കൃഷ്ണകുമാർ, ഡോ. കെ. പി. ദീപ, ഡോ. എൽസി വർക്കി, ഹെൽത്ത്‌ ഫോർ ഓൾ ഫൌണ്ടേഷൻ സെക്രട്ടറി കെ നാസർ ടി.എസ്.സിദ്ധാത്ഥൻ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *