ജോലിക്ക് പോകാൻ ടാക്സിയിൽ സഞ്ചരിക്കുമ്പോൾ അപകടം; കുവൈത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. കൊല്ലം കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഹോം നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ രാവിലെ പതിനൊന്നരയോടെ ഫര്‍വാനിയയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് മരിച്ചത്. കുവൈത്തില്‍ ജോലി ചെയ്യുന്ന സഹോദരിക്ക് ഒപ്പമായിരുന്നു താമസം. മൃതദേഹം ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് : പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.

Read Also – രാജകുടുംബാംഗങ്ങൾ വരെ നിക്ഷേപകർ; ലു​ലു റീ​ട്ടെ​യ്​​ലി​ന്‍റെ ഓ​ഹ​രി വി​ൽ​പന തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin