കോഴിക്കോട്: അത്തോളിയില്‍ വിവാഹഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്രസ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണമുണ്ടായത്.
കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഷൂദാ(33)ണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴുത്തിന് മുറിവേറ്റ യുവതി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ട് 7.30ന് ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.