കോഴിക്കോട്: തിക്കോടിയില്‍ മധ്യവയസ്‌കനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടിന് തിക്കോടി പഞ്ചായത്ത് ബസാര്‍ ഗേറ്റിന് സമീപത്താണ് മൃതദേഹം കണ്ടത്.
ഇയാളുടെ പക്കല്‍ നിന്നും സിജോ എന്ന് പേര് രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒ.പി. ഷീട്ട് ലഭിച്ചു. പയ്യോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.