കോഴിക്കോട്: കൂട്ടാലിട കോട്ടൂര്‍ നരയംകുളത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. നരയംകുളം പാവുക്കണ്ടി കണ്ണനാ(72)ണ് മരിച്ചത്.
വീടിനു സമീപത്തെ കല്‍പ്പകശേരി പറമ്പില്‍ കിളയ്ക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ കൂട്ടാലിട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
ഭാര്യ: ദേവി. മക്കള്‍: ബിന്ദു, ബിനില, ബിജിന. മരുമക്കള്‍: ദേവാനന്ദന്‍ പയ്യോളി (റിട്ട: ജീവനക്കാരന്‍ സപ്ലൈ ഓഫീസ് കൊയിലാണ്ടി), ബാബു പുവ്വത്തും ചോല (കയര്‍ ബോര്‍ഡ്), ബിനീഷ് (മന്ദങ്കാവ്). സഹോദരങ്ങള്‍: പെണ്ണുക്കുട്ടി, കല്യാണി, ബാലന്‍, ലീല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *