കത്തിക്കയറി അമരൻ; ആദ്യ 200 കോടി ചിത്രവുമായി ശിവ കാർത്തികേയൻ, ‘ഉയിരെ’ എത്തി

സൂപ്പർ ഹിറ്റ് ചിത്രം അമരനിലെ ഓഡിയോ ​ഗാനം റിലീസ് ചെയ്തു. റിലീസിന് മുൻപ് തന്നെ സിനിമാസ്വാദകർ ഏറ്റെടുത്ത ‘ഉയിരെ..’ എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ജി വി പ്രകാശ് രാജ് സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. നകുൽ അഭ്യങ്കർ, രമ്യ ഭട്ട് അഭ്യങ്കർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

അതേസമയം, റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് അമരൻ കാഴ്ചവയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം 250 കോടി കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. ശിവ കാർത്തികേയന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രം കൂടിയാണ് അമരൻ.  സോളോ ഹീറോ ആയി 250 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ തമിഴ് താരം ആയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. രജനികാന്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിവരാണ് സോളോ ഹീറോ ചിത്രങ്ങളിലൂടെ ഇതിന് മുന്‍പ് 250 കോടി ക്ലബ്ബില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടംപിടിച്ച നായകന്മാര്‍.

2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ ചിത്രമാണ് അമരൻ. ഈ വേഷത്തിൽ ആണ് ശിവ കാർത്തികേയൻ എത്തിയത്. മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. 

നിലയെപ്പോലെ നിറ്റാരയും; 2021ലെ ഫോട്ടോ റീക്രിയേറ്റ് ചെയ്ത് പേളി മാണി

രാജ്കുമാർ പെരിയസാമിയാണ് സംവിധാനം. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഛായാഗ്രഹണം നിര്‍വഹിച്ചത്. നവാഗതനായ സി എച്ച് സായി ആണ്. എഡിറ്റിംഗ് ആർ കലൈവാനൻ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

By admin