കോട്ടയം: എം.സി റോഡില്‍ കുമാരനല്ലൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രക്കാരായ പുനലൂര്‍ സ്വദേശികളായ കുടുംബത്തിന് പരുക്കേറ്റു. ഇന്നു രാവിലെ 8.45 ന് കുമാരനല്ലൂര്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കു വരികയായിരുന്ന പുനലൂര്‍ സ്വദേശകള്‍ സഞ്ചരിച്ച കാറാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ വൈക്കം കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാധവ് ബസ് ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്നു കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോജള് ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ കുമാരനല്ലൂര്‍ ഭാഗത്ത് വന്‍ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. അപകടവിവരം അറിഞ്ഞ് കണ്‍ട്രോള്‍ പോലീസും അഗ്‌നിരക്ഷാ സേനായും സ്ഥലത്ത് എത്തിയിട്ടുണ്ട്.