ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങും.പരമ്പരയിലെ അവസാന മത്സരത്തിൽ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ക്രീസിലെത്തുന്നത്. രാത്രി എട്ടരയ്ക്കാണ് മത്സരം.
ഇന്ത്യ ദക്ഷിണാഫ്രിക്ക കലാശപോരിനാണ് ജോഹാനസ്ബർഗ് ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ പരമ്പര മോഹവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും നേടിയ ആവേശ ജയങ്ങൾ ഇന്ത്യൻ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു.