നമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുമ്പനം സമരപന്തലിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.
ഇന്ന് രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും പള്ളികളുടെയും ഭൂമി വഖ്ഫിന് കീഴിലാണെന്നാണ് അവകാശപ്പെടുന്നത്. കർണാടകയിൽ കർഷകരുടെ കൈവശമുള്ള ഭൂമികൾ പലതും വഖ്ഫ് സ്വത്തിന് കീഴിലായി. വഖ്ഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വഖ്ഫ് ട്രിബ്യൂണലിനെതിരെ കർണാടകയിലെ ബിജാപൂരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ പങ്കാളിയായിരുന്നുനാല് ദിവസം പകലും രാത്രിയും ഞാനവിടെ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ നിരവധി കർഷക ഭൂമികളാണ് ഇപ്പോൾ വഖ്ഫ് ഭീഷണി നേരിടുന്നത്. കർഷകരുടെ പേരിലുണ്ടായിരുന്ന ഭൂമി കഴിഞ്ഞ ആറ് മാസമായി വഖ്ഫ് സ്വത്തായി കണക്കാക്കുന്ന അപകടകരമായ കാഴ്ച വ്യാപകമായി കാണാൻ കഴിഞ്ഞു.ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിൽ എവിടെയും വഖ്ഫിനെക്കുറിച്ച് പരാമർശമില്ല. അന്നത്തെ കാലത്ത് വഖ്ഫ് എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് 1954-ലാണ് അത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. പാകിസ്താനിലേക്ക് പോയവർ ഇവിടെ ഉപേക്ഷിച്ചുപോയ ഭൂമി വഖ്ഫ് ഭൂമിയായി പരിഗണിക്കാമെന്ന ചിന്തയാണ് ഏറ്റവുമാദ്യം ഉടലെടുത്തത്.
1995ൽ അന്നത്തെ സർക്കാർ വഖ്ഫ് നിയമം ഭേദഗതി ചെയ്തു. സെക്ഷൻ 40ൽ എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ അപകടത്തിലേക്ക് വഴിവച്ചത്. ഏതെങ്കിലുമൊരു ഭൂമി വഖ്ഫ് സ്വത്താണെന്ന് അവർ കരുതിയാൽ/വിശ്വസിച്ചാൽ പോലും അത് വഖ്ഫ് ഭൂമിയാകും. സാധാരണ ഗതിയിൽ ഭൂമിപ്രശ്നവുമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നമുക്ക് വിവിധ കോടതികളെ സമീപിക്കാം. കീഴ്‌ക്കോടതി മുതൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താം. എന്നാൽ വഖഫ് സെക്ഷൻ 80 പ്രകാരം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ വഖ്ഫ് ട്രിബ്യൂണലിനെ മാത്രമാണ് സമീപിക്കാൻ കഴിയുക.വഖ്ഫ് ട്രിബ്യൂണലിലാണെങ്കിൽ ഇതരമതസ്ഥർ ആരും തന്നെയില്ല. ന്യൂനപക്ഷ മതവിഭാഗത്തിലെ മറ്റാരും തന്നെ ട്രിബ്യൂണലിൽ ഇല്ല. മുസ്ലിം മതവിഭാഗക്കാർ മാത്രം ചേർന്നാണ് വഖ്ഫ് ട്രിബ്യൂണലിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെ ഏകപക്ഷീയമായ പരിഹാരമല്ലാതെ എന്തുലഭിക്കും? – കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ചോദിച്ചു. https://eveningkerala.com/images/logo.png