യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നൽകി: പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ

മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തിൽ പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങൾ ഗൾഫിലുള്ള കാമുകന് വിഡിയോ കോളിലൂടെ നൽകിയ സംഭവത്തിൽ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷ (24)യാണ് അറസ്റ്റിലായത്. വെളിയങ്കോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. കുഴമ്പ് തേച്ച് കിടക്കുന്നതിനിടെ കാമുകന് വീഡിയോ കാൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ ഇക്കാര്യം പരിചരണത്തിലായിരുന്ന യുവതിയെ അറിയിക്കുകയായിരുന്നു.

​Read More…. ഗർഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിയ കേസ്; വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രതി മുംബൈയിൽ പിടിയിൽ

യുവതിയുടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ജീവനക്കാരിയുടെ ഫോണിൽ വിഡിയോ കോൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് പ്രതിയെ അറെസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇവരുടെ ആൺ സുഹൃത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. 

Asianet News Live

By admin