വാഷിംഗ്ടൺ: അനുയായികളെ പ്രഖ്യാപിച്ച് അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ വിദേശകാര്യ സെക്രട്ടറിയെയും നാഷൺൽ ഇന്റലിജെൻസ് ഡയറക്ടറെയുമാണ് തിരഞ്ഞെടുത്തത്.
മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് അദ്ദേഹം. തുൾസി ഗാബാർഡാണ് പുതിയ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അടുത്തിടെ കൂറുമാറിയെത്തിയ നേതാവാണ് ഇദ്ദേഹം.
അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത് മാറ്റ് ഗേറ്റ്സാണ്. ട്രംപിന്റെ വിശ്വസ്തനും ഫ്ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്സ്.