തിരുവനന്തപുരം: പൊന്മുടിയില്‍ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇക്ബാല്‍ കോളജിലെ വിദ്യാര്‍ഥികളായ അര്‍ച്ചന, നന്ദു, ശ്രീറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്മുടി 19-ാം വളവിനും 20-ാം വളവിനും ഇടയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ ഒരു ഭാഗത്തെ പാറയില്‍ ഇടിച്ചു മറിയുകയായിരുന്നു.