കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ വീണ്ടും ഇപി ജയരാജന്‍. തിരഞ്ഞെടുപ്പ് ദിവസം തന്റെ ആത്മകഥയുടെ പേരില്‍ വിവാദം ഉണ്ടായതിന് പിന്നില്‍ ആസൂത്രിതമാണെന്ന് ഇപി ജയരാജന്‍.
താന്‍ ആത്മകഥ എഴുതുന്നത് സ്വയമാണ്. കൂലിക്ക് എഴുതാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. വഴിവിട്ട ചിലത് നടന്നിട്ടുണ്ട്. അത് അന്വേഷിക്കണം. സമൂഹ മാധ്യമത്തിലെ ടാഗിന് താന്‍ ഉത്തരവാദിയല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ യോഗ്യനായ സ്ഥാനാര്‍ഥിയാണെന്ന് ജയരാജന്‍ പറഞ്ഞു. സരിന്‍ ഉത്തമനായ ചെറുപ്പക്കാരാനാണ്. വിശ്വസിച്ച കോണ്‍ഗ്രസില്‍ നിന്ന് സരിന് നീതി ലഭിച്ചില്ല- ഇപി പറഞ്ഞു