ഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനത്ത് കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 432 എന്ന ഗുരുതരമായ നിലയിലാണ്. ഇന്നലെ രാത്രി 11 മണിക്ക് രേഖപ്പെടുത്തിയ 452 ല്‍ നിന്ന് നേരിയ പുരോഗതി സൂചിപ്പിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ ദൃശ്യപരത രാവിലെ 6:30 വരെ 500 മീറ്ററായി കുറഞ്ഞു, ഒരു മണിക്കൂര്‍ മുമ്പ് ദൃശ്യപരത 800 മീറ്ററായിരുന്നു.
കുറഞ്ഞ ദൃശ്യപരത ഡല്‍ഹിയിലേക്കും പുറത്തേക്കും ഉള്ള ഫ്‌ലൈറ്റുകളെ ബാധിക്കുമെന്നാണ് കരുതുന്നത്.