പാലക്കാട്: പാലക്കാട്ടെ ഇടതു സ്വതന്ത്രന്‍ പി. സരിന് വേണ്ടി ഇ.പി. ജയരാജനെ പ്രചാരണത്തിനെത്തിക്കാന്‍ സി.പി.എം. നാളെ വൈകിട്ട് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇ.പി. പങ്കെടുക്കും. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇ.പി. പാലക്കാട്ടേക്ക് എത്തുന്നത്.
വയനാട്ടിലെയും, ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പ് ദിവസം ഇ.പിയുടെ പേരില്‍ പുറത്തുവന്ന ആത്മകഥാ വിവാദത്തില്‍ സിപിഎം വെട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് പാലക്കാട്ടെ ഇടതു സ്വതന്ത്രനായ സരിനെതിരെയടക്കം ഇപി ആത്മകഥയില്‍ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഇ.പി. നിഷേധിച്ചു. ആത്മകഥ താന്‍ പൂര്‍ത്തിയാക്കിയിട്ട് പോലുമില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ആത്മകഥയിലെ വിവാദ ഉള്ളടക്കത്തെ സംബന്ധിച്ച് ഡിസി ബുക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.