സിനിമാ നിര്‍മാണത്തില്‍ മാത്രമല്ല, അഭിനയത്തിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാന്ദ്രാ തോമസ്. ‘സക്കറിയായുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് സാന്ദ്ര പറയുന്നതിങ്ങനെ…
”ചിത്രത്തിലെ ഒരു ചുംബന രംഗം അഭിനയിക്കാന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു. കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ സീനുകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളയാളാണ് ഞാന്‍.
സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ ഇതുപോലൊരു രംഗം എനിക്കുണ്ടായിരുന്നു. അതില്‍ വിഷം കൊടുത്തിട്ട് ഉമ്മ വയ്ക്കുന്ന ഒരു സീനുണ്ട്. രാത്രി ഒന്‍പത് മണിയ്ക്ക് ഇത് ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ഒരു മണിക്കൂറില്‍ ഇത് കഴിയുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാല്‍, ഈ ധാരണ തെറ്റി.
വിഷം കൊടുക്കും. പക്ഷെ, ഉമ്മ കൊടുക്കാതെ തിരിച്ചുവരും. ആ സീന്‍ തീര്‍ന്നത് പുലര്‍ച്ചെ നാലരയ്ക്കാണ്. എത്ര ചെയ്തിട്ടും ആ സീന്‍ ശരിയായില്ല. അവസാനം സ്വന്തം പടമാണെന്നെങ്കിലും ഒര്‍ത്ത് ഉമ്മ കൊടുക്കണമെന്ന് അനീഷ് അന്‍വര്‍ എന്നോട് പറഞ്ഞു. അവസാനം രണ്ടും കല്‍പ്പിച്ച് ഒരു ഉമ്മ കൊടുത്തു…”