മലപ്പുറം: ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ അറസ്റ്റ് ചെയ്തു. മോങ്ങത്തെ ലോഡ്ജ് മുറിയില്‍ തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
താന്‍ പിടിച്ചു തള്ളിയപ്പോള്‍ ബല്‍റാമിന്റെ തല ഭിത്തിയില്‍ ഇടിച്ചെന്ന് പ്രതി പോലീസിന് മൊഴി നല്കി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം. മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയിലാണ് ബല്‍റാമിനെ കണ്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.