മൂന്നാം ടി20യിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ടീമിൽ ഒരു മാറ്റം; ഓൾ റൗണ്ടർക്ക് അരങ്ങേറ്റം

സെഞ്ചൂറിയന്‍: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ദക്ഷിണാഫ്രിക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ തിരിച്ചെത്തിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക 86-7ലേക്ക് വീണ് തോല്‍വി മുന്നില്‍ കണ്ടെങ്കിലും ട്രിസ്റ്റൻ സ്റ്റബ്സിന്‍റെയും ജെറാള്‍ഡ് കോയെറ്റ്സിയുടെയും പോരാട്ടം ആതിഥേയര്‍ക്ക് ജയമൊരുക്കി.

രഞ്ജി ട്രോഫി: രോഹന്‍ കുന്നുമ്മലിനും അക്ഷയ് ചന്ദ്രനും അര്‍ധസെഞ്ചുറി; ഹരിയാനക്കെതിരെ കേരളത്തിന് നല്ല തുടക്കം

നാലു മത്സര പരമ്പരയില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയ നിരാശപ്പെടുത്തിയ സഞ്ജു സാംസണില്‍ നിന്ന് മറ്റൊരു വെടിക്കെട്ട് പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, റീസ ഹെൻഡ്രിക്‌സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹെൻറിച്ച് ക്ലാസൻ , ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എൻകബയോംസി പീറ്റർ.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ , അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രമണ്‍ദീപ് സിംഗ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin