തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്കോയിൽ എത്തുന്നവർ ഇനി ശ്രദ്ധിച്ചോളൂ. പെരുമാറ്റം മോശമായാൽ ഇനി ജീവനക്കാരുടെ കയ്യിൽ നിന്നും നല്ല ഇടി കിട്ടും. ബെവ്കോയിലെ വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ ഒരുങ്ങുകയാണ് പൊലീസ്.
മദ്യം വാങ്ങാനെത്തുന്നവരുടെ അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് സ്വയംരക്ഷാ പരിശീലനം നൽകാൻ തീരുമാനിച്ചത്. ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും.