പച്ചക്കറിക്കടക്കാരൻ സൽമാന്‍ ഖാനെ കെട്ടിപ്പിടിച്ച് ഡിഎസ്പി, 14 കൊല്ലം മുമ്പ് പട്ടിണി മാറ്റിയ മനുഷ്യൻ, വീഡിയോ

14 വർഷം മുമ്പ് തന്നെ സഹായിച്ച പച്ചക്കറിക്കടക്കാരനെ കണ്ട് തന്റെ സ്നേഹമറിയിച്ച് മധ്യപ്രദേശിൽ നിന്നുള്ള ഒരു ഡിഎസ്‍പി. ഞായറാഴ്ചയാണ് ഡിഎസ്പി സന്തോഷ് പട്ടേൽ തൻ്റെ എക്‌സ് അക്കൗണ്ടിൽ (ട്വിറ്ററിൽ) ഈ കൂടിച്ചേരലിന്റെ ഹൃദയം നിറയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.  

“ഭോപ്പാലിലെ എൻ്റെ എഞ്ചിനീയറിംഗ് കാലത്താണ് ഞാൻ സൽമാൻ ഖാനെ കണ്ടുമുട്ടുന്നത്. അന്ന്, എനിക്ക് പലപ്പോഴും അത്താഴം വാങ്ങാൻ കഴിയുമായിരുന്നില്ല. പക്ഷേ, പച്ചക്കറിക്കട നടത്തിയിരുന്ന സൽമാൻ എന്നെ നോക്കുന്ന എന്റെ സുഹൃത്തായി മാറി. എല്ലാ രാത്രിയിലും, അദ്ദേഹം എനിക്കായി തൻ്റെ സ്റ്റോക്കിൽ നിന്ന് ഒരു വഴുതനയും ഒരു തക്കാളിയും സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ഞാൻ അതുകൊണ്ട് ബെയ്ഗൻ ഭർത്ത ഉണ്ടാക്കുകയും അത് ആസ്വദിക്കുകയും ചെയ്യുമായിരുന്നു, അദ്ദേഹത്തിന് നന്ദി“ എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ ഒരു പൊലീസ് വാഹനം സൽമാൻ ഖാന്റെ അടുത്ത് വന്നു നിൽക്കുന്നത് കാണാം. അതിൽ നിന്നും ഡിഎസ്പിയായ സന്തോഷ് പട്ടേൽ പുറത്തിറങ്ങുകയാണ്. സൽമാൻ്റെ ചുണ്ടിലെ പാട് കണ്ടാണ് ഡിഎസ്പി സൽമാനെ തിരിച്ചറിഞ്ഞത്. സൽമാൻ ഖാൻ ഉദ്യോഗസ്ഥനെ സല്യൂട്ട് ചെയ്യുന്നതായും വീഡിയോയിൽ കാണാം. “നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ” എന്ന് ഡിഎസ്‍പി ചോദിക്കുന്നു. സൽമാൻ ഖാൻ ചിരിച്ചുകൊണ്ട്, “നന്നായി ഓർക്കുന്നുണ്ട് സാർ” എന്ന് പറയുന്നത് കേൾക്കാം. 

പിന്നീട്, സന്തോഷ് പട്ടേൽ സൽമാൻ ഖാനെ കെട്ടിപ്പിടിക്കുന്നതും തന്റെ ബു​ദ്ധിമുട്ടുള്ള അന്നത്തെ ദിവസങ്ങളിൽ സൽമാൻ ഖാൻ എങ്ങനെയാണ് തന്നെ സഹായിച്ചത് എന്നും പറയുന്നുണ്ട്. 

ഹൃദയഹാരിയായ ഈ വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. 

നടുക്കുന്ന ദൃശ്യങ്ങൾ; ’45 ഡി​ഗ്രി ചെരി‍ഞ്ഞ്’ കപ്പൽ, ഭയന്ന് പരക്കംപാഞ്ഞ് യാത്രക്കാർ, കാറ്റും കടൽക്ഷോഭവും കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin