ഡല്‍ഹി: കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബുള്‍ഡോസര്‍ നടപടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും.
അനധികൃതമായി വീടുകളും മറ്റ് സ്വത്തുക്കളും പൊളിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.
ഒക്ടോബര്‍ ഒന്നിന് കേസ് പരിഗണിച്ച കോടതി ഉത്തരവ് പറയാന്‍ മാറ്റി വച്ചിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊളിക്കലുകള്‍ നിര്‍ത്തിവയ്ക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തി കോടതി അതിന്റെ ഇടക്കാല ഉത്തരവും നീട്ടിയിരുന്നു.
റോഡുകളിലും നടപ്പാതകളിലുമുള്ള മതപരമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ ഒഴിവാക്കിയാണ് ഉത്തരവ്.