‘ഓള്‍ വി ഇമാജിന്‍ ഇസ് ലൈറ്റിന്’ ശേഷം ദിവ്യപ്രഭ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു.

‘മര്‍ത്ത്യലോക ഇതിഹാസം’എന്ന് പേരിട്ടിരിക്കുന്ന ചിത്രം, 26ആമത് ഐഎഫ് എഫ് കെ യിലും, അന്താരാഷ്ട്ര ചലച്ചിത്രമെളകളിലും ചര്‍ച്ചയായിരുന്ന വുമണ്‍ വിത്ത് എ മൂവി ക്യാമറയിലൂടെ ശ്രദ്ധനേടിയ അടല്‍ കൃഷ്ണനാണ് സംവിധാനം ചെയുന്നത്.
‘വിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇന്ദുലേഖ. കെ യും വിനീത വാര്യരുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.  
(ഐ.എഫ്.എഫ്.ഐ) 55-ആം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള (എന്‍.എഫ്.ഡി.സി) ഫിലിം ബസാറിന്റെ വ്യൂവിങ് റൂമിലേക്ക് ‘മര്‍ത്ത്യലോക ഇതിഹാസം’തിരഞ്ഞെടുക്കപ്പെട്ടു. 

ചിത്രത്തില്‍ ദിവ്യപ്രഭയെ കൂടാതെ, സുര്‍ജിത്ത് ഗോപിനാഥ്, കുമാര്‍ സേതു, സൈഫുദ്ധീന്‍ ഇ , പ്രശാന്ത് മാധവന്‍, ജീവന്‍ ജോസ്, ജോവിന്‍ എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 
ഛായാഗ്രഹണം – ആനന്ദ് പി മോഹന്‍ദാസ്, കല, വസ്ത്രാലങ്കാരം – സുഭിക്ഷ ജഗന്നാഥന്‍, സൗണ്ട് ഡിസൈന്‍ – വിഘ്നേശ് പി ശശിധരന്‍, സംഗീതം, പശ്ചാത്തല സംഗീതം – ത്രിലോക് ദി ബാന്‍ഡ്, സെലിജോ ജോണ്‍, അമൃത് കിരണ്‍, ജിഫിന്‍ സേവ്യര്‍, വി എഫ് എക്‌സ് – അഹ്സന്‍ ബിന്‍ നാസര്‍, ഗാനരചന – യമ ഗില്ഗമേഷ് രംഗത്ത്, ലൈന്‍ പ്രൊഡ്യൂസര്‍ അഭിജിത്ത് കമലാകാരന്‍ പണിക്കര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ എന്‍ എസ്, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍ മനു പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഭാരത് നാരായണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ യദു കൃഷ്ണന്‍ എം.ഡി, അസിസ്റ്റന്റ് സിനിമട്ടോഗ്രാഫര്‍- അഖില്‍ ഫൈസല്‍, ലിനു, പബ്ലിസിറ്റി ഡിസൈന്‍- എല്‍ബിന്‍ ജേക്കബ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed