കൊച്ചി: എന്‍ടിപിസി ലിമിറ്റഡിന്റെ ഉപകമ്പനിയായ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 19ന് ആരംഭിക്കും.
102-108 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓഹരി ഒന്നിന് പത്തു രൂപയാണ് മുഖവില. ചുരുങ്ങിയത് 138 ഓഹരികളോ ഇതിന്റെ ഗുണിതങ്ങളോ ആയി വാങ്ങാം.
നവംബര്‍ 22ന് വില്‍പ്പന അവസാനിക്കും. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 10000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.