ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു.
ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്ന് സരിൻ വ്യക്തമാക്കി.
പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പി സരിൻ പറഞ്ഞു. ഇപി ജയരാജൻ പച്ചയായ ഒരു മനുഷ്യൻ ആണ്. ഇപി വിഷയം ചർച്ചയാക്കണം എന്നുണ്ടെങ്കിൽ ചർച്ചയാക്കിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തിയുണ്ടെന്നാണ് ഇപിയുടെ ആത്മകഥയിൽ പറയുന്നത്.