വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്കു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി.
കൊടിയേറ്റിനു ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശും കലാമണ്ഡപത്തില്‍ നടന്‍ ഹരിശ്രീ അശോകനും ദീപം തെളിയിച്ചു.
ആദ്യ ശ്രീബലിയ്ക്കു ശേഷം സംയുക്ത കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അഹസിനുള്ള അരിയളന്നു. 23 നാണ് വൈക്കത്തഷ്ടമി. 24 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
നാളെ രാവിലെ 5 മുതല്‍ പാരായണം 10ന് ഭജന്‍സ്, 11.30ന് പാരായണം 12ന് സംഗീത സദസ് വൈകിട്ട് 4.30ന് തിരുവാതിര, 5ന് കാഴ്ച ശ്രീബലി, 7ന് ഭജന്‍സ് 9ന് നൃത്തനൃത്യങ്ങള്‍. 14നു രാവിലെ 5ന് പാരായണം, 8ന് ശ്രീബലി, 12ന് ഉടുക്കു പാട്ട്, 2ന് തിരുവാതിര, 3ന് സംഗീത സദസ്സ്, 4.30ന് നൃത്തനൃത്യങ്ങള്‍ 5ന് കാഴ്ച ശ്രീബലി, 7ന് പൂത്താലം വരവ് 7.30നു ഗാനസുധ 9ന് വിളക്ക്.
15ന് രാവിലെ 8നു ശ്രീബലി, 10.40ന് ഉടുക്കു പാട്ട് 11.20ന് സംഗീത സദസ് 2ന് തിരുവാതിര, 5ന്. സംഗീതാര്‍ച്ചന, കാഴ്ച ശ്രീബലി 6നു പൂത്താലം വരവ് നൃത്തനൃത്യങ്ങള്‍ 9ന് വിളക്ക്.
16ന് രാവിലെ 8ന് ശ്രീബലി, സംഗീത സദസ്, 10.30ന് ഭജന്‍സ്, 1ന് ഉത്സവബലി ദര്‍ശനം, പ്രഭാഷണം, 1.30ന് തിരുവാതിര, വൈകിട്ട് 5ന് സോപാന സംഗീതം, കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, ഭജന്‍സ് 7ന് നൃത്തനൃത്യങ്ങള്‍, 10ന് വിളക്ക്.17ന് രാവിലെ 8ന് ശ്രീബലി, 10.30ന് സംഗീത സദസ്, 1ന് ഉത്സവബലി ദര്‍ശനം, ഭക്തി ഗാനമേള, 1.30ന് സംഗീത സദസ്, വൈകിട്ട് 5ന് രാഗസുധ, കാഴ്ച ശ്രീബലി, വൈകിട്ട് 6ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങള്‍ 11ന് കൂടിപ്പൂജ വിളക്ക്.
18ന് രാവിലെ 7.30 ന് സംഗീത സദസ് 8ന് ശ്രീബലി 11ന് തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തില്‍. 100ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം, 11ന് സോപാന സംഗീതം, 11.30ന് സംഗീത സദസ്സ്, 1ന് തിരുവാതിര, 4ന് സംഗീത സദസ്സ്, 5ന് കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങള്‍ 7ന് ഭക്തി ഗാനസുധ 8ന് ഭരതനാട്യം 11ന് ഋഷഭവാഹന എഴുന്നള്ളിപ്പ്.
19ന് രാവിലെ 7ന് സംഗീത സദസ്, 8ന് ശ്രീബലി, 10.30ന് കാലാക്കല്‍ ക്ഷേത്രത്തിലെ ഉടവാള്‍ എഴുന്നള്ളിപ്പ്, 10.30ന് സംഗീത സദസ്, 1ന് പ്രഭാഷണം, 1.30ന് ഓട്ടന്‍ തുള്ളല്‍, 2ന് ഉത്സവബലി ദര്‍ശനം, 2.30ന് തിരുവാതിര, 5ന് കാഴ്ച ശ്രീബലി, ചോറ്റാനിക്കര വിജയന്‍ മാരാര്‍, ചേര്‍പ്പുളശേരി ശിവന്‍, വൈക്കം ചന്ദ്രന്‍ മാരാര്‍ എന്നിവരുടെ പ്രമാണത്തില്‍ 70ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യം, 5ന് വില്‍ പാട്ട്, 7ന് നൃത്തനൃത്യങ്ങള്‍.
20ന് രാവിലെ 5ന് പാരായണം 8ന് ഗജപൂജ, പുല്ലാങ്കുഴല്‍ 840ന് സംഗീത സദസ്സ് വൈകിട്ട് 4ന് ആനയൂട്ട് മന്ത്രി വി.എന്‍.വാസവന്‍ പങ്കെടുക്കും.
4നു ഭജന്‍സ് 4.30ന് കാഴ്ച ശ്രീബലി, കൊമ്പ് പറ്റ്, കുഴല്‍ പറ്റ്, പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, 7ന് ഭരതനാട്യം, 9ന് ഭജന്‍സ്, ഭക്തി ഗാനമേള, മേജര്‍ സെറ്റ് കഥകളി, പുലര്‍ച്ചെ 5നു വിളക്ക്.
21ന് രാവിലെ 7.30ന് ഭജന്‍സ്, 9.30ന് പുല്ലാങ്കുഴല്‍, 10ന് ശ്രീബലി, പഞ്ചവാദ്യം 1.30ന് തിരുവാതിര, 2ന് വീണ കച്ചേരി, 3ന് പ്രഭാഷണം, 3.30ന് പുല്ലാങ്കുഴല്‍, 4ന് സംഗീത സദസ്, 5ന് കാഴ്ച ശ്രീബലി, സംഗീത സദസ്, 8.30ന് ഭക്തി ഗാനമേള, 11ന് വലിയ വിളക്ക്, വെടിക്കെട്ട്.
22ന് രാവിലെ 7ന് ഓട്ടന്‍തുള്ളല്‍, 7.40ന് സോപാന സംഗീതം, 8നു ശ്രീബലി, 11.30ന് സംഗീത സദസ്, 1.20ന് പ്രഭാഷണം, 2ന് ഭക്തി ഗാനാമൃതം ഉത്സവബലി ദര്‍ശനം, 2.40ന് സംഗീത സദസ്, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 7ന് ഭക്തി ഗാനമേള, 7.30ന് സിനിമ താരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 9.30നു മാന്‍ഡൊലിന്‍ കച്ചേരി, 11ന് ഭരതനാട്യം 12ന് വിളക്ക്.
വൈക്കത്തഷ്ടമി ദിനമായ 23ന് രാവിലെ 4.30 ന് അഷ്ടമി ദര്‍ശനം, 5ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, 7ന് നാമസങ്കീര്‍ത്തനം, 8ന് സംഗീത സദസ്, 9ന് പി.എസ്.ബാല മുരുകന്‍, ജാഫ്‌ന, പി.എസ്.സാരംഗ് ജാഫ്‌ന എന്നിവരുടെ നാഗസ്വരം, 1ന് ചാക്യാര്‍ കൂത്ത്, 2ന് ഓട്ടന്‍ തുള്ളല്‍, 3ന് ഭക്തി ഗാനമഞ്ജരി, 4ന് സംഗീത സദസ്സ്, 6ന് ഹിന്ദു മത കണ്‍വന്‍ഷന്‍, 7.30ന് ഭരതനാട്യം, 9ന് സംഗീത സദസ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 2ന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.ആറാട്ട് ദിനമായ 24ന് രാവിലെ 6നു പാരായണം, 10ന് സംഗീത സദസ്, വൈകിട്ട് 5.30ന് ഭക്തി ഗാനമേള, 6ന് ആറാട്ടെഴുന്നള്ളിപ്പ്. 8ന് ഓട്ടന്‍ തുള്ളല്‍ രാത്രി 11ന് കൂടിപ്പൂജ വിളക്ക് ഉദയനാപുരം ക്ഷേത്രത്തില്‍ എന്നിവയാണു പരിപാടികള്‍.
വൈക്കത്തഷ്ടമി പ്രമാണിച്ചു പരശുറാം എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കു വൈക്കം റോഡ് സ്‌റ്റേഷനില്‍ താത്കാലിക സ്‌റ്റോപ്പ് അനുവദിച്ചു റെയില്‍വേ ഉത്തരവായി. 21 മുതല്‍ 24 ആറാട്ടു ദിവസം വരെയാണ് ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.