കോഴിക്കോട്: ഓണവിപണിയെ ഇളക്കിമറിച്ച മൈജി ഓ ണം മാസ്സ് ഓണം സീസൺ 2 വിജയികളുടെ സമ്മാനദാനവും അനുമോദന ചടങ്ങും ഒത്തുചേരൽ സായാഹ്നവുമായ ഗ്രാൻഡ് സെലിബ്രേഷനും നവംബർ 9 ശനിയാഴ്ച്ച നടന്നു. ചടങ്ങിൽ മൈജി ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ മുഖ്യാതിഥി ആയിരുന്നു.

വിജയികളായ എല്ലാവരെയും ഒരുമിച്ച് കൂട്ടി ഓണം ഷോപ്പിങ്ങിൽ ഞങ്ങളോടൊപ്പം നിന്നതിനുള്ള നന്ദി ഒരു പൊതു ചടങ്ങിൽ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈജി ഗ്രാൻഡ് സെലിബ്രേഷൻ സംഘടിപ്പിച്ചതെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്റ്റർ എ. കെ. ഷാജി പറഞ്ഞു.

15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിന്റെ ഭാഗമായി നൽകിയത്. ഓരോ ദിവസവും ഭാഗ്യസമ്മാനമായി ഒരാൾക്ക് 1 ലക്ഷം രൂപ വീതം 45 ദിവസത്തേക്ക് നൽകുന്ന ക്യാഷ് പ്രൈസായിരുന്നു ഓഫറിലെ ഹൈലൈറ്റ്. അഞ്ച് ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്റ്റിവ സ്കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ്, 100 പേർക്ക് സ്റ്റാർ റിസോർട്ടിൽ വെക്കേഷൻ ട്രിപ്പ് തുടങ്ങി എല്ലാ ഗ്രാൻഡ് ഓണസമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *