റിയാദ് : മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധങ്ങളായ അസ്വസ്ഥതകളെയും, ആകുലതകളെയും, പ്രയാസങ്ങളെയും, വിഷമങ്ങളെയും, എങ്ങനെ ശാസ്ത്രീയമായി നേരിടാമെന്ന് വളരെ മനോഹരമായി, പ്രവാസ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അവതരിപ്പിച്ചത് റിയാദിലെ മലയാളി സമൂഹത്തിനു നവ്യാനുഭവമായി. കേരളത്തില്‍ ആരോഗ്യ പരിപാലനത്തില്‍ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനും, യുവത്വം നിലനിര്‍ത്താനും , ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനുമായി ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ രൂപ കല്പന ചെയ്ത വ്യായാമ പരിശീലന രീതി ഇന്ന് കടല്‍ കടന്ന മെക് സെവന്‍ വ്യായാമമുറകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വമ്പിച്ച ജനസ്വീകാര്യതയാണ് നേടിയിരിക്കുന്നത് .
ആറു വയസ്സുകാരനും എഴുപത് വയസുകാരനും ഒരു പോലെ പരിശീലിക്കാവുന്ന ആരോഗ്യ പരിപാലന രീതിയാണ് മെക് സെവന്‍. പ്രഭാതം കണി കൊണ്ടുണരുന്ന നന്മയായി, ഏതൊരാള്‍ക്കും പരിശീലിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ് മെക് സെവന്‍.
മലാസിലെ തിങ്ങി നിറഞ്ഞ കാണികള്‍ക് മുന്നില്‍ സ്ട്രെസ് എങ്ങനെ ശരീരത്തില്‍ നിന്നും, മനസ്സില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് സരസമായ ശൈലിയില്‍ എഞ്ചി : ഷുക്കൂര്‍ പൂക്കയില്‍ അവതരിപ്പിച്ചത് വളരെ ശ്രദ്ധാപ്പൂര്‍വ്വമാണ്.
മലയാളിക്കു പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ നിറഞ്ഞ കയ്യടികളോടെയാണ് ഏറ്റെടുത്തത്. ആമുഖപ്രസംഗം നടത്തിയ വിനോദ് കൃഷ്ണ ചടങ്ങിന്റെ അവതാരകനായിരുന്നു. മെക് സെവന്‍ റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
ശാക്കിര്‍ കണ്ണൂര്‍, ഇസ്മായില്‍ കണ്ണൂര്‍ എന്നിവര്‍ ശുക്കൂറിന് ഉപഹാരം നല്‍കി അനുമോദിച്ചു. റിയാദ് മെക് സെവനിലെ Laughter Yoga Ambassador കൂടിയായ സ്റ്റാന്‍ലി ജോസിന്റെ വ്യത്യസ്തങ്ങളായ ചിരികളും, ഫാസില്‍ വെങ്ങാടിന്റെ ഗാനാവതരണവും, സുംബാ ഡാന്‍സും സദസ്സ് കൈയടികളോടെ ഏറ്റെടുത്തു.
അഖിനാസ്, ഇസ്മായില്‍ കണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍, പി. ടി. എ,ഖാദര്‍, റസാക് കൊടുവള്ളി,അത്തീഖ് റഹ്‌മാന്‍,സിദ്ദിഖ് കല്ലൂപറമ്പന്‍, കോയ മൂവാറ്റുപുഴ, ബഷീര്‍ പെരിന്തല്‍മണ്ണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന് മെക് സെവന്‍ ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവ നാട്ടില്‍ നിന്നും ലൈവ് സന്ദേശം നല്‍കി. നാസര്‍ ലെയ്‌സ് നന്ദി പറഞ്ഞു.