മാരുതിയുടെ വമ്പൻ പ്രഖ്യാപനം!പുതിയ ഡിസയ‍ർ ഉടമകൾ ഡബിൾ ഹാപ്പി!

മാരുതിയുടെ വമ്പൻ പ്രഖ്യാപനം!പുതിയ ഡിസയ‍ർ ഉടമകൾ ഡബിൾ ഹാപ്പി!

പുതിയ മാരുതി ഡിസയർ സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതായത് വാണിജ്യ വാഹനമായി വിൽക്കില്ല

മാരുതിയുടെ വമ്പൻ പ്രഖ്യാപനം!പുതിയ ഡിസയ‍ർ ഉടമകൾ ഡബിൾ ഹാപ്പി!

രാജ്യത്തെ താങ്ങാനാവുന്ന വിലയുള്ള കാർ നിർമ്മാതാവായി മാരുതി സുസുക്കി എപ്പോഴും അറിയപ്പെടുന്നു. ടാക്സി-ക്യാബ് സേവനങ്ങളിൽ മാരുതി കാറുകൾക്ക് വലിയ ഡിമാൻഡാണ്.

ടാക്സി മാ‍ർക്കറ്റിൽ വൻ ഡിമാൻഡ്

കോംപാക്റ്റ് സെഡാൻ സെഗ്‌മെൻ്റിൻ്റെ ലീഡറായ മാരുതി ഡിസയറിനും ടാക്സി മാ‍ർക്കറ്റിൽ വൻ ഡിമാൻഡ്

ഫാമിലികൾ അകന്നു

ബജറ്റും മൈലേജും കണക്കിലെടുത്ത്  പലരും ഈ കാർ ഇഷ്ടപ്പെട്ടെങ്കിലും ഫാമിലി കാറായി വാങ്ങാൻ ആഗ്രഹിക്കുന്നവ‍രിൽ പലരും അകന്നു

പുതിയ ഡിസയ‍ർ

6.79 ലക്ഷം രൂപ പ്രാരംഭ വിലയിൽ മാരുതി ഡിസയർ കഴിഞ്ഞ ദിവസം പുറത്തിറക്കി. 5-സ്റ്റാർ സുരക്ഷാ റേറ്റിംഗിൽ വരുന്ന ആദ്യത്തെ മാരുതി കാറാണിത്

വമ്പൻ പ്രഖ്യാപനം

പരിമിതമായ ആളുകൾക്ക് മാത്രം പുതിയ ഡിസയ‍ർ വിൽക്കും എന്ന വമ്പൻ പ്രഖ്യാപനവുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഹിസാഷി ടകൂച്ചി 

സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രം

പുതിയ മാരുതി ഡിസയർ സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതായത് വാണിജ്യ വാഹനമായി വിൽക്കില്ല

ഡിസയർ കാറുകളിൽ രണ്ടെണ്ണം ടാക്സികൾ

ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയിൽ വിൽക്കുന്ന മാരുതി ഡിസയർ കാറുകളിൽ രണ്ടെണ്ണം ടാക്സികളായി ഉപയോഗിക്കുന്നുവെന്ന് കണക്കുകൾ

ടാക്സിക്ക് പഴയ മോഡൽ

ഫ്ലീറ്റ്, ടാക്സി-ക്യാബ് സേവനങ്ങളിൽ ഡിസയർ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അത്തരം ഉപഭോക്താക്കൾക്കായി അതിൻ്റെ മൂന്നാം തലമുറ മോഡൽ വിൽപ്പനയ്ക്ക് ലഭ്യമാകും.

സന്തോഷവാർത്ത

കാബുകളിൽ ഉപയോഗിക്കുന്നത് കൊണ്ടുമാത്രം ഈ കാറിൽ നിന്ന് മാറി നിന്ന പുതിയ മാരുതി ഡിസയറിൻ്റെ സ്വകാര്യ ഉപഭോക്താക്കൾക്ക് ഇതൊരു സന്തോഷവാർത്ത. 

എഞ്ചിൻ

സ്വിഫ്റ്റിൻ്റെ 1.2 ലിറ്റർ, 3 സിലിണ്ടർ ‘Z’ സീരീസ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിൻ 81.58 പിഎസ് കരുത്തും 111.7 എൻഎം ടോർക്കും സൃഷ്ടിക്കും

മൈലേജ്

മാനുവൽ വേരിയൻറ് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയൻ്റിന് 25.71 കിലോമീറ്ററും സിഎൻജി വേരിയൻ്റിന് 33.73 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

By admin