ഒട്ടാവ : ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഇലോണ്‍ മാസ്‌കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാര്‍ രംഗത്ത്.
കാനഡയില്‍ നിന്ന് ട്രൂഡോയെ പുറത്താക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന ഉപയോക്താവിന്റെ കമന്റിന് അടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം പുറത്താകുമെന്ന് നേരത്തെ മാസ്‌ക് മറുപടി നല്‍കിയിരുന്നു.
ട്രൂഡോയെ വിമര്‍ശിക്കുന്ന നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്രൂഡോയെ ആരും ബഹുമാനിക്കുന്നില്ലെന്ന് ഒരു ഇന്ത്യന്‍ എക്‌സ് ഉപയോക്താവ് കുറിച്ചു. തങ്ങള്‍ പൂര്‍ണമായും മസ്‌കിനോട് യോജിക്കുന്നു. ഖലിസ്ഥാനി തീവ്രവാദികള്‍ പ്രവര്‍ത്തിപ്പിക്കുന്ന വോക്ക് വൈറസ് ആണ് ട്രൂഡോയെന്നും അദ്ദേഹം എക്സില്‍ പറഞ്ഞു.
ട്രൂഡോ ഒരു ദുരന്തമാണെന്നായിരുന്നു എക്‌സ് യൂസര്‍ ഉദയന്‍ മുഖര്‍ജി അഭിപ്രായപ്പെട്ടത്. അടുത്ത വര്‍ഷം മാസ്‌കിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്നു.
2025 ഒക്ടോബര്‍ 20നാണ് കാനഡയിലെ പൊതുതിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പ് ട്രൂഡോ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. ഇന്ത്യയും കാനഡയും തമ്മില്‍ പ്രശ്‌നം രൂക്ഷമായിക്കാണ്ടാരിക്കുകയാണ്.