പാലാ: പാലാ നഗരസഭ മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ബാബു മണര്‍കാട് അന്തരിച്ചു. 78 വസ്സായിരുന്നു. സംസ്‌കാരം 13 ന് ബുധനാഴ്ച നടക്കും. അസുഖബാധിതനായതിനെത്തുടര്‍ന്നു നാളുകളായി ചികിത്സയിലായിരുന്നു.
പ്ലാന്റര്‍, വ്യവസായി, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ബാബു മണര്‍കാട്. പാലാ നഗരസഭയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി അവസാനം ചെയര്‍മാനായ വ്യക്തിയായിരുന്നു ഇദ്ദേഹം. അബ്കാരി പ്രമുഖന്‍ മണര്‍കാട് പാപ്പന്റെ ഇളയ സഹോദരനാണ് ബാബു മണര്‍കാട്.
പാലായില്‍ ഒട്ടേറെ വികസനപദ്ധതികള്‍ ഇദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 2.30 വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് ഭവനത്തില്‍ പൊതുദര്‍ശനവും സംസ്‌കാരം ബുധനാഴ്ച പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്നതാണ്.
1979- 84 കാലഘട്ടത്തില്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന ബാബുവിനെ ആളറിയാതെ അന്നത്തെ പാലാ ഡി വൈ എസ്പി ആയിരുന്ന ഹാരിസ് സേവ്യര്‍ കയ്യേറ്റം ചെയ്യുകയും പിന്നീട് മണര്‍കാട്ട് പാപ്പന്റെ അനുജനെ മര്‍ദിച്ച പോലിസ് ഓഫിസര്‍ അധികം താമസിയാതെ സ്ഥലം മാറ്റം വാങ്ങി പോയതായും പഴമക്കാര്‍ പറയുന്നു.
ഭാര്യ ത്രേസ്യാമ്മ കാഞ്ചിയാര്‍ ഇരുപ്പക്കാട്ട് കുടുംബാംഗമാണ്.
മക്കള്‍: രാജേഷ്, സുമേഷ്, മികേഷ്, രോഷ്നി.
മരുമക്കള്‍ : മേരി ജോസഫ്, കുഞ്ഞുമേരി, മീനു, പോള്‍.
കെപിസിസി ട്രഷററായിരുന്ന മണര്‍കാട്ട് പാപ്പനൊപ്പം ചേര്‍ന്ന് പാലായിലും മീനച്ചില്‍ താലൂക്കിലും കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് നിര്‍ണായക പങ്ക് വഹിച്ചയാളാണ് ബാബു മണര്‍കാട്ട്.