പല ഘട്ടങ്ങളിലായി പിഎസ്‍സി പരീക്ഷ: യുപി പിഎസ്‍സി ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കി ഉദ്യോ​ഗാർത്ഥികൾ

ലക്നൗ: ഉത്തർപ്രദേശിൽ പല ഘട്ടങ്ങളായി പിഎസ്‍സി പരീക്ഷ നടത്തുന്നതിനെതിരെ ഉദ്യോ​ഗാർത്ഥികളുടെ വൻ പ്രതിഷേധം. പ്രയാഗ് രാജിൽ യുപി പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ നൂറുകണക്കിന് യുവാക്കളുടെ പ്രതിഷേധം രണ്ടാം ദിവസം തുടരുകയാണ്. കേന്ദ്രസേനയടക്കം സ്ഥലത്തെത്തി സുരക്ഷ കൂട്ടി.

റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്ക് ഉള്ള ഡിസംബറിലെ പ്രിലിമിനറി പരീക്ഷ രണ്ടു ദിവസമായി നടത്തുന്നതിന് എതിരെയാണ് പ്രതിഷേധം. ഒറ്റ ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തണം എന്നാണ് ആവശ്യം. ഷിഫ്റ്റായി നടത്തിയാൽ ക്രമക്കേട് നടക്കും എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. യുപി പിഎസ്‍സി ഉദ്യോഗാർത്ഥികളുമായി ഒരു തവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിച്ചിട്ടില്ല.

By admin