ഡല്‍ഹി: ബിജെപിയെ നായയോട് ഉപമിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. അകോലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയതിന് ബിജെപിയെ കടന്നാക്രമിച്ച പടോലെ മുന്‍ മുഖ്യമന്ത്രി തന്നെത്തന്നെ ദൈവമായി കാണുന്നുവെന്ന് പരിഹസിച്ചു.
ബിജെപിയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നുണകളുടെ കെട്ടുമായി ഈ പാര്‍ട്ടി അധികാരത്തില്‍ വന്നു, ഇപ്പോള്‍ അവരുടെ സ്ഥാനം കാണിക്കേണ്ട സമയമായി.
ബിജെപിക്കാര്‍ തങ്ങളെ ദൈവമായും വിശ്വഗുരുമായും കരുതുന്നു. മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് സ്വയം ദൈവമായി കരുതുന്നു.പടോലെ പറഞ്ഞു.