കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7085 രൂപയായാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. പവന്റെ വില 56,680 രൂപയായാണ് കുറഞ്ഞത്.
യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപിന്റെ വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണ വിലയെ സ്വാധീനിക്കും.