പാലക്കാട് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ താന്‍ കരയുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് മറുപടിയുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിന്‍.
”തെരഞ്ഞെടുപ്പാകുമ്പോള്‍ ഒരാള്‍ ജയിക്കും, മറ്റുള്ളവര്‍ തോല്‍ക്കും. ജനങ്ങള്‍ തെരഞ്ഞെടുന്നവര്‍ വിജയിക്കട്ടെ. അന്ന് എന്നെ കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവരോട് ചിരിയുടെ താക്കോല്‍ എന്റെ കൈയ്യിലാണ്.
ഭര്‍ത്താവ് എം.എല്‍.എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ചിരിക്കാനുമൊക്കെയെന്ന് കരുതി കാത്തിരിക്കുന്നവരോട് മതി ഈ വീരവാദമൊക്കെ. എനിക്ക് ചിരിക്കാന്‍ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അതുകൊണ്ട് ഈ ചിരി ഇവിടെത്തന്നെ കാണും..”