ഡല്‍ഹി: ഇന്ത്യന്‍ കോക്കസ് മേധാവി മൈക്ക് വാള്‍ട്‌സ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുമെന്ന് റിപ്പോര്‍ട്ട്. മൈക്ക് വാള്‍ട്സിനോട് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
റിട്ടയേര്‍ഡ് ആര്‍മി നാഷണല്‍ ഗാര്‍ഡ് ഓഫീസറും യുദ്ധ വിദഗ്ധനുമാണ് 50 കാരനായ വാള്‍ട്‌സ്. അമേരിക്കന്‍ സുരക്ഷ ശക്തിപ്പെടുത്തുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങളുമായി ചേര്‍ന്ന് ദേശീയ സുരക്ഷയില്‍ മികച്ച സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഴക്കന്‍-മധ്യ ഫ്‌ലോറിഡയില്‍ നിന്ന് മൂന്ന് തവണ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ വാള്‍ട്ട്‌സ്, യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഗ്രീന്‍ ബെററ്റ് ആയിരുന്നു, കഴിഞ്ഞ ആഴ്ച വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.